ദോഹ:ദോഹ മെട്രോയുടെ പുതിയ മെട്രോലിങ്ക് ബസ് സർവീസുകൾ പ്രഖ്യാപിച്ചു. റെഡ് ലൈനിലെ പ്രധാന സ്റ്റേഷനുകളായ മുശൈരിബ്, അൽ ഖസാർ എന്നിവിടങ്ങളിൽ നിന്നാണ് പുതിയ റൂട്ടുകൾ ആരംഭിക്കുന്നത്.യാത്രക്കാർക്ക് കൂടുതൽ സൗകര്യപ്രദമായ രീതിയിൽ മെട്രോ സർവീസുകൾ ലഭ്യമാക്കുന്നതിന്റെ ഭാഗമായി ദോഹ മെട്രോ ആൻഡ് ലുസൈൽ ട്രാം പുതിയ രണ്ട് മെട്രോലിങ്ക് ബസ് റൂട്ടുകൾ പ്രഖ്യാപിച്ചു. ......
കൊച്ചി / ദോഹ: ഇന്ത്യയിലെ ഖത്തർ അംബാസഡർ മുഹമ്മദ് ബിൻ ഹസൻ ജാബിർ അൽ ജാബിർ, മുഖ്യമന്ത്രി വി.ഡി. സതീശനുമായി കൂടിക്കാഴ്ച നടത്തി.
കൊച്ചിയിൽ നടന്ന
കൂടിക്കാഴ്ചയിൽ
കേരളവും ഖത്തറും തമ്മിലുള്ള ഉഭയകക്ഷി ബന്ധങ്ങളും വിവിധ മേഖലകളിലെ സഹകരണ സാധ്യതകളും ഇരുവരും തമ്മിലുള്ള ചർച്ചയിൽ വിഷയമായതായി
ഖത്തർ ന്യൂസ് ഏജൻസി (QNA) റിപ്പോർട്ട് ചെയ്തു.
നിലവിൽ നാല് ലക്ഷത്തോളം മലയാളി പ്രവാസികളാണ് ഖത്തറിലുള്ളത്. ......
ചെന്നൈ: സൈനിക രഹസ്യങ്ങൾ വനിതാ സുഹൃത്തിന് കൈമാറിയെന്ന ആരോപണത്തിൽ കരസേനാ മുൻ ക്യാപ്റ്റൻ അറസ്റ്റിൽ. 28 വർഷം കരസേനയിൽ സേവനമനുഷ്ഠിച്ച ബാബുവാണ് പിടിയിലായത്. ......
കൊച്ചി: ജുഡീഷ്യറിയുടെ കരുത്ത് അച്ചടക്കത്തിൽനിന്ന്, ആധിപത്യത്തിൽനിന്നല്ലെന്ന് കേരള ഹൈക്കോടതി. ഹൈക്കോടതിയിലെ ഒരു ബെഞ്ചിനും മറ്റൊരു ബെഞ്ചിനുമേൽ മേൽനോട്ടാധികാരം അവകാശപ്പെടാനോ, ജഡ്ജിമാർ എങ്ങനെ പ്രവർത്തിക്കണമെന്നും വിധിന്യായങ്ങളിൽ അഭിപ്രായങ്ങൾ എങ്ങനെ രേഖപ്പെടുത്തണമെന്നും ഉപദേശിക്കാനോ കഴിയില്ലെന്ന് കോടതി വ്യക്തമാക്കി. ......
ന്യൂഡൽഹി: സർക്കാർ അനുമതികളും ഔദ്യോഗിക റവന്യൂ രേഖകളും വിശ്വസിച്ച് ഫ്ലാറ്റുകൾ വാങ്ങിയവർ അധികാരികളുടെ വീഴ്ചയുടെ പേരിൽ ദുരിതമനുഭവിക്കേണ്ടിവരരുതെന്ന് സുപ്രീം കോടതി. ജലാശയമായി രേഖപ്പെടുത്തിയ ഭൂമിയിൽ നിർമിച്ച 20 ഫ്ലാറ്റുകൾ പൊളിക്കുന്നതിന് മുമ്പ് ഉടമകൾക്ക് തത്തുല്യ മൂല്യമുള്ള പകരം സ്ഥലം അനുവദിക്കാൻ തമിഴ്നാട് സർക്കാരിന് കോടതി നിർദേശം നൽകി.
ജസ്റ്റിസുമാരായ എസ്.വി.എൻ. ......
ന്യൂഡൽഹി: ജുഡീഷ്യൽ നിയമനങ്ങളുമായി ബന്ധപ്പെട്ട് മുൻ ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡിനെതിരെ ഗുരുതര ആരോപണവുമായി മുൻ സുപ്രീം കോടതി ജഡ്ജി ജസ്റ്റിസ് സഞ്ജയ് കിഷൻ കൗൾ രംഗത്ത്. ......
തിരുവനന്തപുരം: കേരളത്തിൽ 1000 കോടി രൂപയുടെ ആരോഗ്യ ഫണ്ട് രൂപീകരിക്കാൻ പുതിയ നിർദേശം. 10,000 പേരിൽനിന്ന് 10 ലക്ഷം രൂപ വീതം സമാഹരിച്ച് ‘നോർക്ക ഗ്ലോബൽ കേരള ഹെൽത്ത് ഫണ്ട്’ രൂപീകരിക്കാനാണ് ആലോചന. ......
തിരുവനന്തപുരം: ലഹരിമരുന്ന് കടത്തിനെതിരെ പരിശോധനകൾ ശക്തമാകുന്നതിനിടെ, സംസ്ഥാനത്തിനുള്ളിൽത്തന്നെ എംഡിഎംഎ നിർമിച്ച് വിപണിയിലെത്തിക്കാൻ ലഹരിസംഘങ്ങൾ നീക്കം നടത്തുന്നതായി സൂചന. വിദേശത്തുനിന്നും മറ്റു സംസ്ഥാനങ്ങളിൽനിന്നും ലഹരിമരുന്ന് എത്തിക്കുമ്പോൾ പിടിയിലാകാനുള്ള സാധ്യത വർധിച്ചതോടെയാണ് പ്രാദേശികമായി ഉൽപാദനം നടത്താനുള്ള ശ്രമമെന്നാണ് പോലീസ്, എക്സൈസ് രഹസ്യാന്വേഷണ വിഭാഗങ്ങളുടെ കണ്ടെത്തൽ.
എറണാകുളം, മലപ്പുറം ജില്ലകളിൽ എംഡിഎംഎ നിർമിക്കുന്നതായി സംശയിക്കുന്ന കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നുണ്ടെന്നാണ് വിവരം. ......
മേടം: അശ്വതി, ഭരണി, കാർത്തിക ആദ്യഭാഗം വരെ ജനിച്ചവർക്ക് ഇന്ന് അനുകൂല സാഹചര്യങ്ങൾ തെളിയും. തൊഴിൽപരമായ കാര്യങ്ങളിലും മത്സരങ്ങളിലും വിജയം നേടാൻ സാധ്യതയുണ്ട്. ......
തിരുവനന്തപുരം: സംസ്ഥാനത്ത് മഴ ശക്തമായി തുടരുന്ന സാഹചര്യത്തിൽ പാലക്കാട് ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഒക്ടോബർ 26ന് അവധി പ്രഖ്യാപിച്ചു. വയനാട്ടിൽ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന സ്കൂളുകൾക്കാണ് അവധി നൽകിയിരിക്കുന്നത്.
പാലക്കാട് ജില്ലയിൽ പ്രൊഫഷണൽ കോളജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി ബാധകമായിരിക്കും. ......